മുത്തശ്ശി വളർത്തിയോരു പൊൻ മുത്തം - മലയാളകവിതകള്‍

മുത്തശ്ശി വളർത്തിയോരു പൊൻ മുത്തം 

മകളെ നീയെൻ മകളെ,
എന്നിൽപിറക്കാത്ത എൻ പൈതലേ,
പരാതികൾ ഇല്ലാത്ത,
പരിഭവങ്ങൾ ഇല്ലാത്ത,
പൈതലേ എൻ പൈതലേ,
നീയെൻ സഖിയായതു എൻ സുകൃതം,
പൂർവ്വജന്മത്തിൽ കിട്ടിയ വരദാനം,
ഈജന്മത്തിൽ അനുഭവിക്കും നാളുകൾ അല്ലോ?
മുത്തശ്ശി വളർത്തിയോരു പൊൻ മുത്തം,
മാണിക്യമായി എന്നിൽ വന്നതല്ലോ,
രാമായണയും, മഹാഭാരതവും,
ദേവീ ഭാഗവതവും ഗ്രഹിച്ചൂ നീ,
മുത്തശ്ശി യുടെ മണി മുത്തം,
എന്നുടെ പൊൻ മുത്തം,
ദൂരത്തെറിഞ്ഞൂ നീ കലികാല,
കോലം കെട്ടും കിരാത നിയമങ്ങൾ,
നിന്നിൽ ഉണ്ടൊരു സൗന്ദര്യം,
കടഞ്ഞെടുത്ത ശില്പലാവണ്യം,
നൃത്തത്തിൽ നീ രംഭ,
രൂപത്തിൽ നീ മേനക,
സംസാരത്തിൽ നീ സീത,
നിന്നിൽ അമര്ന്നൂ കഴിയാൻ,
കൊതിച്ചീടട്ടെ എന്നെന്നും.
മുത്തശ്ശി വളർത്തിയോരു പൊൻ മുത്തം,
മാണിക്യമായി എന്നിൽ വന്ന മുത്തം,
അനുഭവിച്ചു നരക യാതന,
ജന്മാന്തരത്തിൽ, നാളിതു വരെയെങ്കിലും,
അറിവിൽ തിളങ്ങിനിറഞ്ഞ നാളുകൾ,
നാളെകൾ നമുക്കായി തീർത്തീടാം,
പാരിൽ നമുക്കൊരു സ്നേഹതീരം,
ഒരുക്കീടാം, നമുക്കൊന്നായി തീർത്തിടാം,
പരാതികൾ ഇല്ലാത്ത,
പരിഭവങ്ങൾ ഇല്ലാത്ത,
പൈതലേ എൻ പൈതലേ,
നീയെൻ സഖിയായതു എൻ സുകൃതം,
പൂർവ്വജന്മത്തിൽ കിട്ടിയ വരദാനം,
സ്നേഹമായി മാത്രം പറയുന്നൂ,
സ്നേഹമായി എന്നെ കരുതുന്നൂ,
വാക്കുകൾ സ്നേഹമായി വാണിടുന്നൂ,
അഞ്ചാം ഭാവം ധനുരാശിയിൽ വന്നീടുന്നൂ,
അതിൽ കർക്കടകത്തിൽ നില്കുമൊരു,
ഉച്ചസ്ഥായി നില്കുമൊരു ശുഭ ഗ്രഹം,
നൽകുന്നൂ ഈപുണ്യ ദിനങ്ങൾ,
പരാതികൾ ഇല്ലാത്ത,
പരിഭവങ്ങൾ ഇല്ലാത്ത,
പൈതലേ എൻ പൈതലേ,
നീയെൻ സഖിയായതു എൻ സുകൃതം,
പൂർവ്വജന്മത്തിൽ നീ കലഹിച്ചിരുന്നൂ,
എന്നും കലഹിച്ചിരുന്നൂ,
ഇനിയും ജന്മങ്ങൾ നിനക്കുണ്ട്,
മോക്ഷത്തിനായി പിറക്കും,
പൂർണ്ണ സന്യാസിനി ആയി,
പിറന്നീടും, ഉലകം നീ വാണീടും,
മാലോകർ അറിഞ്ഞീടും,
മാറ്റത്തിന് കാഹളം മുഴക്കീടും,
മാറ്റത്തിനായി പിറന്നീടും,
ഇന്ന് നീയെൻ സഖി,
എൻ പ്രിയ സഖി,
സംസാര സുഖ ദുഃഖങ്ങൾ,
അറിയാൻ എന്നോടൊപ്പം ഉള്ള-
എൻ പ്രിയ സഖി, എൻ പ്രാണേശ്വരീ,
അർപ്പിക്കുന്നൂ നിനക്കായ് ഈ മുത്തുകൾ,
എൻ മുത്തുകൾ നിനക്കായി നൽകും-
എൻ മുത്തങ്ങൾ, നിനക്കായി മാത്രം-
നൽകും സ്നേഹത്തിന് നൻ മുത്തുകൾ
-----------------------------------------------------------












up
0
dowm

രചിച്ചത്:നാഷ് തോമസ്
തീയതി:02-01-2019 07:44:41 AM
Added by :nash thomas
വീക്ഷണം:54
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :