അനുരാഗം
രാവിൽ നീലമേഘം പൂക്കും രാവിൽ
മഴപ്പൂവിതളായ് പൊഴിയും അനുരാഗം
നീലക്കടമ്പു പൂത്ത വാനിൽ
മിന്നൽ ചാർത്തും സ്വർണചിത്രങ്ങൾ
രാഗം പൊൻ താരമായി
ചിമ്മും നിന്റെ കണ്ണിൽ
മോഹം കൊണ്ട് വിങ്ങും
ചെഞ്ചുണ്ടു ചേരും ചുണ്ടിൽ
മഴ മണി മുത്ത് തേടും മാറിൽ
താമര കൂമ്പും
അരയന്ന പൊയ്ക കുളിരലയിൽ
ഇളകിയുണരും
ഒരു നവ ഭാവമായി എന്നിൽ
ഇന്ന് നീയലിയും
രതി ലയ മന്ത്ര ധ്വനി പൂരം
എങ്ങും പൂത്തുലയും
Not connected : |