സ്വച്ഛന്ദമൃത്യു  - തത്ത്വചിന്തകവിതകള്‍

സ്വച്ഛന്ദമൃത്യു  

അന്നുംസദാനന്ദനാത്മദു:ഖത്തിന്റെ
അമൃതുംനുണഞ്ഞവിടിരുന്നു
അലഞൊറിയുമോര്‍മ്മകള്‍ ഒരായിരമടുത്തുവ -
ന്നവനുകൂട്ടായിട്ടിരുന്നു
അന്നുംപ്രഭാതം ശവന്നാറിപ്പൂവിന്റെ
കണ്‍കളില്‍കാമംനിറച്ചിരുന്നു
അന്നുംപ്രദോഷംശവക്കച്ചനീര്‍ത്തിയാ
പുവിന്റെ നൊമ്പരംമായ്ച്ചിരുന്നു
പിടയുന്ന ചേതനയിലൊരു കുഞ്ഞു പ്രാവിന്റെ
ചിറകടിയൊച്ച പ്രതിദ്ധ്വനിക്കെ
വിറയാര്‍ന്ന ചുണ്ടുകള്‍ വിടര്‍ന്നു അദൃശ്യമാം
മുറിവേറ്റ വാക്കുകള്‍ അടര്‍ന്നു
പുവായ് പുഴുക്കളായ്‌ പുസ്തകത്താളായ്
പുര്‍വജന്മത്തിന്റെ പാപം
ഭുമിയെ ചുറ്റുന്നു ജന്മാന്തരങ്ങള്‍ക്ക്
ഭുതങ്ങള്‍ കാവല്‍ നില്‍ക്കുന്നു
ഹേദേവി! നീ സ്വപ്നഗാത്രി വ്യര്‍ത്ഥം ശോക -
പുഷ്പഹാരങ്ങള്‍ തീര്‍ക്കുന്നു
നിഴലും നിലാവും നിരാശാകണങ്ങളും
നിമ്നോന്നതങ്ങളും നീയും
പൂര്‍ണ്ണതയ്ക്കായ്‌ ആറ്റുനോറ്റിരിക്കുന്നോ -
രപൂര്‍ണ്ണബിന്ദുക്കള്‍ നാമെല്ലാം
അറിയുന്നതില്ലോരഗാധഗര്‍ത്തത്തില്‍നാം
അടിതെറ്റി വീഴ്കയാസന്നം
പണ്ടത്തെ പുസ്തകത്താളില്‍ഒളിപ്പിച്ച
പീലിയും ഏതോപഴമ്പുരാണങ്ങളും
പ്രാവും പരുന്തും പഠിപ്പിച്ചതാം ഗുണ -
പാഠങ്ങളും കുറേപാഠഭേദങ്ങളും
പാതി മയങ്ങും മിഴികളെ കാത്തുള്ള
പാതയോരത്തെ പതുങ്ങി നില്‍പ്പും
ഓരോകിനാവായ് ഒതുങ്ങിവന്നെന്‍ മന -
ക്കോണിലെത്തൂണുകള്‍ചാരിനില്‍ക്കെ
മൂതേവിമൂവന്തിനേരത്തുവന്നെന്റെ
മുന്നിലെപുസ്തകം മൂടിവച്ചു
ഓര്‍മ്മയില്‍കത്തുംവിളക്കുപൊട്ടി
ച്ചില്ലുചീളുകള്‍ ഉള്ളില്‍തറയ്ക്കെ
ഗതകാലമേതോഅടുപ്പില്‍വീണെരിയുന്ന
ഗന്ധം പടര്‍ന്നു കയറുന്നു
മുറ്റത്തെമുല്ലയുടെവറ്ഗ്ഗഗന്ധം
മൂവര്‍ണ്ണസ്വപ്നംകരിഞ്ഞഗന്ധം
കാറ്റെന്റെകണ്ണുനീര്‍വാറ്റിനിവേദിച്ച
കാമലോഭങ്ങള്‍ പ്രലോഭനങ്ങള്‍
ഒക്കെയവയൊക്കെ അതിജീവിക്കുവാന്‍ തെല്ലു
ജീവിക്കുവാന്‍ എനിക്കെന്തുമോഹം
സന്മനസ്സില്ലാത്തിടങ്ങളില്‍പ്പോലും
സമാധാനഭേരിഉണരുമ്പോള്‍
സ്വപ്നംമരിച്ചുമരവിച്ചദിവസങ്ങളില്‍
സ്വര്‍ഗവാതില്‍ തുറക്കുമ്പോള്‍
സാനന്ദമാലാപനങ്ങള്‍ മുഴങ്ങവേ
സാനുക്കള്‍ കോരിത്തരിക്കെ
പാവംസദാനന്ദനാരോപഠിപ്പിച്ച
പാട്ടുകള്‍ ഉരുക്കഴിക്കുന്നു
ചാണകക്കൂനയില്‍ചാപിള്ളയായ്‌ ഗ്രാമ -
ചൈതന്യം അസ്തമിക്കുന്നു
ഒടുവില്‍അവശേഷിച്ചപ്രാവുംപറന്നുചെന്ന്
ഒലിവിലകടിച്ചുകീറുന്നു
സ്വന്തവുംശാന്തിയുംഅന്യമാകുന്നു ഞാന്‍
സ്വച്ഛന്ദമൃത്യുവാകുന്നു
സ്വര്‍ഗദൂതര്‍ വന്നുപാടുന്നു ലോകാ -
സമസ്താ സുഖിനോ ഭവന്തൂ !


up
0
dowm

രചിച്ചത്:വീ ടീ സദാനന്ദന്‍
തീയതി:17-08-2012 10:15:47 PM
Added by :vtsadanandan
വീക്ഷണം:158
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :