തിരിച്ചറിവ്  - തത്ത്വചിന്തകവിതകള്‍

തിരിച്ചറിവ്  

നേടാനായി ഓടുമ്പോൾ ചിലത് നഷ്ടപ്പെടും!
നഷ്ടം സഹിക്കുമ്പോൾ
ചിലത് സ്വന്തമാകും....

തൃപ്തിപ്പെടുക
എല്ലാത്തിനോടും
പലതും പഠിക്കണം നാം ഇക്ഷിതിയിൽ

അവഗണിക്കാൻ പലരുണ്ട്
നമ്മെ പരിഗണിക്കാൻ ചിലർമാത്രം...

കാണുമ്പോൾ
ചിരിച്ചു കാട്ടി മനസ്സിൽ
ഗോഷ്ഠി കാട്ടുന്നവരെ
തിരിച്ചറിയാൻ പഠിക്കുക


കൂടെ നിന്ന് ചതിക്കുന്നവരെ
മനസ്സിലാക്കാൻ പഠിക്കുക.....

മുറിവുകൾ കുത്തി നോക്കി
വേദന ഉണ്ടോ എന്ന ചോദ്യത്തെ
പുച്ഛിക്കാൻ പഠിക്കുക

ദുഃഖത്തിൽ പോലും പുഞ്ചിരി
തൂകുന്നവരെ
എക്കാലവും
ചേർത്ത് നിർത്താൻ പഠിക്കുക .....

ഇരുളേറും വേളകളിൽ മിന്നാ മിനുങ്ങുകളായി ഇത്തിരി വെട്ടം ചൊരിയാൻ പഠിക്കുക...


up
0
dowm

രചിച്ചത്:
തീയതി:08-02-2019 06:58:32 AM
Added by :Daniel Alexander Thalavady
വീക്ഷണം:167
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :