സാമീപ്യം  - മലയാളകവിതകള്‍

സാമീപ്യം  

സാമീപ്യം സുര്യമുരളി

പട്ടുപോൽ മൃദുലമാം പൂവിൻ കവിളിൽ
തൊട്ടു തഴുകും തെന്നലിൻ സാന്നിദ്ധ്യം
അറിയിന്നിന്നു നാം ...................
വിരൽ തുമ്പിൽ വിരിയും കവിതപോൽ
ഒഴുകും കാറ്റിൻ മർമ്മരം കേൾക്കുന്നിന്നു
നാം...........
കുഞ്ഞുകവിളിൽ ഉമ്മവെയ്ക്കും
കാർമുകിൽ വർണ്ണൻ കാൽചിലമ്പിൻ
നാദം ഓടി അടുക്കുന്നൂ.............മനതാരിൽ
കാതോരം ആരോ മൊഴിയുന്ന പഴം പാട്ടിൻ
ശീലുകൾ അലകളായ് ഒഴുകുന്നിന്ന് വാനിൽ
മുത്തശ്ശീക്കഥയിലെ യക്ഷിഗന്ധർവ്വന്മാർ
സങ്കടമരുളാൻ കാത്തു നിൽക്കുന്നുവോ
പടിപ്പുര വാതിലനരികിലായ്.................


up
0
dowm

രചിച്ചത്:സുര്യമുരളി
തീയതി:28-02-2019 12:47:00 PM
Added by :Suryamurali
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :