ഗുൽമോഹർ - പ്രണയകവിതകള്‍

ഗുൽമോഹർ 

ഗുൽമോഹർ നീ മറന്നോ
എന്റെ ഭൂതകാലത്തിന്റെ
മായാത്ത മുറിപ്പാടുകളായ
നിന്നിൽ നിന്നും മുറിഞ്ഞു
വീണ എന്റെ പ്രണയത്തിന്റെ
വർണ്ണമണിഞ്ഞ ഇതളുകളെ ...

ഉരുകിയൊലിക്കുന്ന പ്രവാസത്തിൽ
ഞാനറിയാതെ എന്നിലേക്കുവന്ന
സ്നേഹത്തിന്റെ പ്രതീക്ഷയുടെ
വർണ്ണ കിരണങ്ങളായിരുന്നു
വസന്തത്തിൽ നിന്നിൽ പൂത്ത
അരുണവർണ്ണ പൂക്കൾ ....

എന്നോ എന്നിലെ കിനാക്കൾ
നെഞ്ചിൽ എരിഞ്ഞടങ്ങിയിരുന്നു
എങ്കിലും ഞാൻ കാത്തിരിക്കുന്നു
വസന്തത്തിൽ നിന്നിൽ വിരിയുന്ന
വർണ്ണ പൂക്കളുടെ മടങ്ങിവരവിനായി

എന്നിലെ നോവിന്റെ കനലും
എന്നെയും ബാക്കിയാക്കി നീ
പിന്തിരിഞ്ഞു നടന്നകന്നപ്പോൾ
പരിഭവങ്ങളില്ലാതെ കാലം
തീർത്ത വഴിയിലൂടെ ഞാനും
യാത്രയാകുന്നു .....

(ജോസ്)


up
0
dowm

രചിച്ചത്:ജോസ് വല്ലരിയാൻ
തീയതി:10-04-2019 07:45:16 PM
Added by :Vallarian Jose
വീക്ഷണം:351
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :