ഇരുണ്ട നിമിഷങ്ങൾ
ശിഷ്യന്മാരെങ്ങോ ഒളിച്ചു
കുരിശ്ശിൽ പിടഞ്ഞപ്പോൾ
രണ്ടു കുറ്റവാളികൾ മാത്രം
ആറാമത്തെ മണിക്കൂറിൽ
ഒരുത്തൻ പരിഹസിച്ചും
മറ്റൊരുത്തൻ സഹതപിച്ചും
സ്വർഗ്ഗസ്ഥനായ പിതാവും
കൈ വിട്ടതു പോലെ.
ഇരുണ്ടു കൂടി സൂര്യനും
മുങ്ങി ഒൻപതാം മണിക്കൂറിൽ
ദേവാലയം രണ്ടായി പിളർന്നു
പിതാവിൽ വിളിച്ചാന്ത്യ ശ്വാസത്തിൽ
Not connected : |