പ്രണയവരമ്പത്ത്
ചിരിയും കരച്ചിലും സംഗമിക്കും
ചിറ വരമ്പത്ത് നാം ഒത്തു ചേരും
കരയാതിരിക്കുവാന്‍ നീചിരിക്കും
ചിരിയില്‍ കരച്ചില്‍ വിതുമ്പി നില്‍ക്കും
നമ്മള്‍ അന്നാദ്യമായ് കണ്ട നാളും
തമ്മില്‍ പലതും അറിഞ്ഞ രാവും
അകതാരില്‍ അറിയാതെ അയവിറക്കും
അതുകണ്ടു താരകള്‍ കണ്ണിറുക്കും
പകലിരവു നമ്മള്‍ക്കു മാത്രമാകും
പകരും പരസ്പരം പ്രണയരേണു
പലനാളുകള്‍ കാത്ത മോഹമൊന്നും
പതിരല്ല കതിരെന്നു നാമറിയും .
Not connected : |