സന്ധ്യാരാഗം... - ഇതരഎഴുത്തുകള്‍

സന്ധ്യാരാഗം... 

സന്ധ്യാരാഗം പൊൻശ്രുതി
ചേർക്കും വിണ്ണിൻ മുരളികയിൽ
ഇന്നേതു നോവിൻ ചെങ്കനൽ
ഛായയിൽ ചാഞ്ഞു നീ വാനമേ...

ലില്ലിപ്പൂക്കളിൽ തേനുമായ്
ലല്ലലമാടും മധുപനും
തേനറതേടും വേളയിൽ
വന്ദനമോതി പോകയായ്..

നെഞ്ചിൻ തേങ്ങലിലാരോ
മുത്തിച്ചുവപ്പിച്ചൊരമ്പുമായ്
കൺകളിൽ നിൻ നിറസൗരഭം
കാൺകെയീ ഞാനും യാത്രയായ്...

താരാദീപമായ് നയനങ്ങൾ
മിന്നിത്തെളിയുമീ രാവിതിൽ
എന്നെത്തേടി ചങ്കുപിടഞ്ഞോ
പൂക്കാക്കൊമ്പിലെ പൂങ്കുയിലേ...


up
1
dowm

രചിച്ചത്:സജിത്.
തീയതി:02-06-2019 04:56:36 PM
Added by :Soumya
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :