മനുഷ്യനോ കടവാവലുകളോ ,
കുറ്റക്കാർ മനുഷ്യനോ കടവാവലുകളോ ,
ആവാസസ്ഥാനത്തിനായി പടപുറപ്പാടുപോലെ.
സന്ധ്യയിൽ കറുത്ത ചിറകു വിശി
മലകൾ താണ്ടി പുഴകൾ താണ്ടി
കാട്ടുകനികൾ തേടിവന്നു
അവർ പറന്നിറങ്ങി പഴങ്ങൾചപ്പികുടിച്ചു
ശാഖകളിൽ തൂങ്ങിക്കിടന് പുഞ്ചിരിച്ചു
പൂക്കളിൽ പരാഗണ൦ നടത്തി
വിദൂരങ്ങളിൽ വിത്തുകൾ വിതറി
അവർ നീങ്ങുമ്പോൾ വികല്പമാം
വൈറസുകൾ പകർച്ചവ്യാധിയായി.
ജീവരക്ഷക്കായി കാട്ടിലേക്കു പാറി
പഴങ്ങൾ കഴിച്ച മനുഷ്യനോ,
പനിച്ചു വിറച്ചു പരിഭ്രാന്തരായി.
അപ്പോൾ മനുഷ്യൻ വാക്‌സിൻ
എടുക്കാൻ ആശുപത്രിയിലേക്കും പോകണം.
കാലമേ നീ ആ രഹസ്യം വെളിപ്പെടുത്തുക
ഇതു നിലനില്പിനുവേണ്ടിയുള്ള യുദ്ധം.
വിനോദ് കുമാർ വി
Not connected : |