മൂല്യം
ഇരുട്ടുമുറിയിൽ
കിടക്കയിൽ
ഏകാന്തതയിൽ
മനസ്സിൽ ഭൂതകാലത്തിന്റെ
വെള്ളപ്പൊക്കം.
അന്ന് നടന്നവരെല്ലാം
ഇന്ന് നടക്കാൻ വയ്യാതെ
ശക്തികുറഞ്ഞപ്പോൾ
ശക്തന്മാരെല്ലാം തള്ളിക്കയറി
പതിയെയാണെങ്കിലും
മികവിനെത്തള്ളി
വയസ്സൊരു കുറ്റമായി
മൂല്യ നിർണയത്തിൽ
പരാജയപെട്ടവനെ
കാലപുരിക്കടുത്തു-
കൊണ്ടിരുത്തുന്നകാലം
Not connected : |