ഏറ്റുപറച്ചിൽ
കാർട്ടൂണും കവിതയും
നോവലും നാടകവും
ആവിഷ്കാരസ്വാതന്ത്ര്യം.
വിശ്വാസവും ആചാരവും
നിയമങ്ങളായാൽ
സ്ത്രീകൾ പ്രതിമകളാകും
അവകാശമില്ലാത്ത
സ്വാതന്ത്ര്യമില്ലാതെ.
വായനപോലും
വാതായനങ്ങൾക്കുള്ളിലാകും.
ഉള്ളടക്കം പൊളിച്ചു
ഭരണഘടനമാറ്റി
മതാധിപത്യവും
പുരുഷാധിപത്യവും
ജനാധിപത്യം പറഞ്
അധികാരത്തിനും
അടിമത്തത്തിനുമുള്ള
കുറുക്കുവഴിയായി.
Not connected : |