വേര്പാട്
വസന്തതിന്മാറില്‍ ചായുന്നോരാ
മണ്‍ കുടിലിന്മുന്നിലെ പൂന്തണ്ടുകള്‍
ഒരുചെറു കാറ്റില്‍ ഇതളുകളദര്ന്നുപോയ്
ആചെറുചെടിയിലെ പൂക്കളെല്ലാം
കാലമാം വികൃതിയുടെ നേരറിയാതെ
ആചെടി നിശ്ചലം നിന്നു പോയീ
വീണുകിടക്കുന്ന പൂവിതള്‍ തലോടുവാന്‍
ആചെടി കാറ്റിന്റെ കനിവുതേടി
അമ്മയാണോമനെ നിന്‍ തളിര്‍മേനിയില്‍
ഒന്നുതലോടുവാന്‍ കൊതികൊല്‍കയാന്നു ഞാന്‍
ഗദ്ഗതം കൊണ്ടു വിതുംബിനില്‍കെയായമ്മയ്കൊരു
കൈ തുണയേകി മുഗ്ദാനാം മാരിചന്‍
വലംകൈയിലൂന്നിനിന്നൊരുതളിര്‍തണ്ടു-
-കൊണ്ടൊന്നു തലോദുമ്പോള്‍
അമ്മതന്കൈകള്‍ കണ്ടാഹ്ലാദിചെന്നപോല്‍
ആ ദളം വായുവില്‍ മെല്ലെയുയര്‍ന്നുപൊങ്ങി
കണ്ണീര്‍കണം മഞ്ഞുമുത്തായി
അമ്മതന്‍ മാരില്‍നിന്നടര്‍ന്നുവീന്നു
ഈ മഞ്ഞുകാലത്തിന്‍ ഓര്‍മയായി
ആ അമ്മ നെടുവീര്‍പ്പിലമര്‍ന്നുനിന്നു
കാലഘടികാരം പിന്നെയും പിന്നെയും
വസന്തവും ഗ്രീഷ്മവും കൊണ്ടുവന്നു
കാലകെടുതിയില്‍ നാമ്പിറ്റുപോയൊരാ
ചെടിയോര്‍മയായി പൊലിഞ്ഞുപോയി
ശുഭം
Not connected : |