മേമ്പൊടിക്കു പോലും തികയാതെ .... - തത്ത്വചിന്തകവിതകള്‍

മേമ്പൊടിക്കു പോലും തികയാതെ .... 

അധികാരത്തിലെത്തിയാൽ
ഇതുവരെ നരകിച്ചതിനെല്ലാം
പരിഹാരമായി പുത്തനുണ്ടാക്കണം
കുടുംബം വളർത്തണം,സഞ്ചരിക്കണം
വിദേശമായാലും, സ്വദേശമായാലും
ഒടുവിൽ പഞ്ച നക്ഷത്രം വേണം
ആഡംബരക്കാറുകൾ വേണം
പുത്തൻ മോഡിയിൽ വീടുകളും
രാജകീയമായി മക്കളെ അയക്കണം
എത്രയും വലിയ ആൾക്കൂട്ടം വേണം
അനുയായികളെ സ്ഥാനങ്ങളിലാക്കണം
ഭാവിയിൽ സ്വയരക്ഷക്കായ്.

പദവി പോയാൽ വയസ്സിന്റെ പരിമിതികൾ
സർക്കാരു ചിലവിലെ രക്ഷകരും
ചിലവില്ലാതെ മരുന്നും യാത്രകളും
അവസാനകാലമാകുമ്പോൾ
ആചാരവെടികളും അനുശോചനങ്ങളും
ജനലക്ഷങ്ങളുടെ വിലാപവും
‘തീരാനഷ്ട’ മെന്ന സ്തുതി പാഠവും
അവസാന അന്ത്യം കുറിക്കുമ്പോൾ
ഇതുവരെ കേൾക്കാൻ മാറ്റിവച്ച
അർത്ഥമില്ലാത്ത ഫയലുകളുടെ
കെട്ടുമായി ശവ കുടീരത്തിലേക്ക്

ഉദ്യോഗത്തിലെ യജമാനന്മാരും
പെൻഷനിൽ കുരുക്കിയാലും
ജീവിക്കാൻ വകയുണ്ടാക്കി
സാമാജികനാകാൻ വഴിതേടി.

എല്ലാത്തിനും അപവാദമായി
മേമ്പൊടിക്കുപോലും തികയാതെ
ആൾദൈവങ്ങളെ ഭയക്കാതെ
വിരലിലെണ്ണാവുന്നവർ മാത്രം .
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-06-2019 06:40:40 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :