ഒറ്റ
ആഗ്രഹങ്ങളുടെ കൊടുമുടിയിൽ
ഓരോന്നു വെട്ടിപ്പിടിച്ചും
മത്സരത്തിന്റെ കാലം കഴിച്ചു
പൊയ്പോയ കാലമെല്ലാം.
ആധിയിലും വ്യാധിയിലും
ചിരിയും കളിയുമില്ലാതെ
ആരോടും മിണ്ടാതെ
ആരെയും കാണാതെ
വറ്റിവരണ്ട ചിറിയിൽ തൂത്തും
മുഖമൊന്നു കൂർപ്പിച്ചും.
ചുറ്റുവട്ടമോർത്തും കണ്ടും
നിശബ്ദമായ മരത്തിന്റെ തണലിൽ
പകലെല്ലാം മുട്ടിയും ഉരസ്സിയും
ഒറ്റയ്ക്കൊരു വീട്ടിൽ.
രാത്രിയുടെ വരവിൽ
ഒറ്റമുറിയിൽ തെളിച്ചും അണച്ചും
അപസർപ്പക സ്വപ്നത്തിൽ
കള കള നടത്തിനായ്
നേരമൊന്നു വെളുപ്പിക്കാൻ
സൂര്യ വെളിച്ചത്തിനായ്.
Not connected : |