വിരഹി
സുരഭിലമാസം മധുസ്വരങ്ങളാല്‍
സമൃദമെങ്കിലും ഹര്‍ഷവിമുക്തന്‍ ഞാന്‍
വിരഹ വിഷാദം കടല്‍ തിരകളെപോല്‍
വരവറിയിക്കെ സ്വപ്ന വിമുക്തന്‍ ഞാന്‍
രജതനക്ഷത്ര നിബിഡവാനത്തില്‍
രതിനിലവിന്നു നടനം ചെയ്തിട്ടും
സുഖവാസസ്ഥലം കുളിരലകളാല്‍
സമുന്നമാക്കീട്ടും ഭാവവിമുക്തന്‍ ഞാന്‍
മലര്‍സമീരന്‍റെ മുളംതണ്ടിലേതോ
മധുര സംഗീതം ഒഴുകിവന്നിട്ടും
സ്മരണകളില്‍ നീ കവ്യമാനോഹരി
മാടി വിളിച്ചിട്ടും ബോധവിമുക്തന്‍ ഞാന്‍
Not connected : |