മകനേ മടങ്ങേണ്ട
മകനേ നീ മടങ്ങേണ്ട
മറുനാട്ടില്‍ കഴിയേണം.
മാനകേട് നീ കാര്യമാക്കീടണ്ട
കൈവന്ന ഭാഗ്യം കൈവിട്ടുകളയല്ലേ!
ഉത്തരേന്ത്യന്‍ തെറിയൊന്നും
മകനേ നീ കാര്യമാക്കീടണ്ട.
താക്കറെമാരെയെന്നുംനീ
കൈകൂപ്പി വണങ്ങണം.
ഫാക്ടറി തുടങ്ങേണ്ട
നമ്മള്‍തന്‍ പ്രിയനാട്ടില്‍.
നാട് മകനേ മലിനമായ് തീരില്ലേ?
മാലിന്യമതിനാല്‍ മറുനാട്ടിലാകട്ടെ.
തരിശായ നിലമെല്ലാം
തരിശായ് തുടരട്ടെ,
കളയെല്ലാം വളരട്ടെ
പച്ചപ്പ് നിറയ്ക്കാനായ്.
ലോട്ടറി കച്ചവടം ഇവിടെ
തകൃതിയായ് നടക്കുന്നു.
സ്വര്‍ണകടകള്‍ എത്രയോ
പുതുതായ് തുറക്കുന്നു.
സാധിച്ചാല്‍ മകനെ നീ
പേര്‍ഷ്യക്ക് പോകണം.
മരുഭൂമി ചൂടൊന്നും
നീ കാര്യമാക്കീടണ്ട.
അറബിയെ മകനേ നീ
ദൈവമായി കരുതണം
നാട്ടിലെ സ്വാതന്ത്ര്യം
കാര്യമായി കരുതണ്ട.
മകനെ നീ മടങ്ങേണ്ട--------
Not connected : |