കൈവിട്ടാൽ  - തത്ത്വചിന്തകവിതകള്‍

കൈവിട്ടാൽ  

മരമൊരു നിശ്ചല യന്ത്ര സമുച്ചയം
മൃഗമോ ചലിക്കും യന്ത്രസമുച്ചയം
മനുഷ്യന്റെ ജൈവയന്ത്രങ്ങൾ
നിർമിക്കും അജൈവ യന്ത്രങ്ങൾ
ചലനങ്ങളില്ലാതെ വിശ്രമത്തിൽ
ലോകത്തെ വിസ്മയിപ്പിക്കാൻ

റോബോട്ടുകളുടെ പുതു യുഗത്തിൽ
നിയന്ത്രണം വിട്ടാൽ തിരിച്ചടിക്കും
രാവണനു വരം കൊടുത്ത പോൽ
പിടിച്ചു നിർത്താൻ പഴുതുകളില്ലാതെ
ബഹിരാകാശത്തിനുമപ്പുറം
നിയന്ത്രണമില്ലാതെ കാഴ്ചക്കാരായി.




up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-07-2019 08:06:37 PM
Added by :Mohanpillai
വീക്ഷണം:45
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :