തീർത്ഥാടനം
പെരുവെള്ളമൊരു തീർത്ഥയാത്രയിൽ
മഴമേഘം പൊട്ടിവിടർന്നു മാനങ്ങളില്ലാതെ
മലകളടിച്ചുവാരി നദികൾ കരകവിഞ്ഞും
ഇടവഴികളില്ലാതെയും
പാതകൾ മുറിച്ചും വരമ്പുകളില്ലാതെ
പാടം നിറച്ചും പറമ്പുകൾമുക്കിയും
മരങ്ങൾ കടപുഴക്കിയും
വീടുകൾ നിലം പരിശാക്കിയും
കുരുതികൾ നടത്തിയും
ആഢംബരങ്ങളെ പരിഹസിച്ചും ആരാധനയൊന്നുമില്ലാതെ
കടലിന്റെ തിരയിലൊളിക്കുമ്പോൾ
വിളക്കുകളെല്ലാം കരിന്തിരി കെട്ടു-
ഇന്ധനമില്ലാതെ തീക്കൊള്ളിയുമായ് '
Not connected : |