സുന്ദരിക്കോത - മലയാളകവിതകള്‍

സുന്ദരിക്കോത 

നിശീഥത്തിലെ മഴയ്ക്കെന്തു
ചേലെന്നറിയുമോ!
മുഖം കറുപ്പിച്ചൊരെണ്ണക്കറുപ്പില്‍
മുടിയഴിച്ചിട്ട ലാസ്യനടനം!
ഇടയ്ക്കു മിന്നലിന്‍ ധവളപ്രകാശം
ഇടയ്ക്കു വെള്ളിടി കാതടപ്പിച്ച്
കിലുങ്ങുന്ന പാദസരത്തില്‍
കലങ്ങുന്നതെന്റെ നെഞ്ചിന്നരുവി!
കുളിരായി വന്നു വാരിപ്പുണര്‍ന്ന്
കരളില്‍ കുടിപാര്‍ത്തു
നീയെന്നുറക്കം കെടുത്തുന്നുവോ,
കറുപ്പിന്റെ ചേലുള്ള സുന്ദരിക്കോതേ?

(വിനോദ്)


up
1
dowm

രചിച്ചത്:വിനോദ്
തീയതി:21-08-2019 10:52:08 AM
Added by :Vinod K A
വീക്ഷണം:87
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :