നെയ്യുറുമ്പ് - മലയാളകവിതകള്‍

നെയ്യുറുമ്പ് 

നെയ്യുറുമ്പ് സൂര്യമുരളി

ഒരുമയ്ക്കു മുന്നിൽ ഉറുമ്പിനെ വെല്ലാൻ
ആരുണ്ടീഭൂവിൽ.......
എതിർ ദിശയിൽ വരും ഒരുറുമ്പു പോലും
പരസ്പരം മിണ്ടിപ്പറയാതെ പോവുന്നുണ്ടോ,
വരിയിൽ...
വരിവരിയായ് അച്ചടക്കത്തോടെ ലക്ഷ്യത്തി
ലേക്കു നീങ്ങും, ചെറു ശരീരത്തിനുടമയല്ലോ
ഈ പാവം
അമ്പലപായസവും,ഉണ്ണിഅപ്പവും പ്രിയമോടെ
നുണയും,തലയിലേറ്റി ഓടും വരിവരിയായ്......
വികൃതിയാം ഉറുമ്പിനെ വെറുക്കാതെ ഓർക്കി
ന്നിന്നു ഞാൻ......അന്നെൻ ചുണ്ടിൽ അവശേ
ഷിച്ച കഠിന പായസത്തിൻ മധുരം നുകരാൻ
വന്നു വേദന തന്ന ശിങ്കാരിയെ.
ആന പോലും ഭയക്കുമാ നെയ്യുറുമ്പിനു ഭൂമിയിൽ
ഇടം നൽകി പ്രണമിക്കുന്നൂ...അവർ നിശ്ചയ
ദാർഢ്യത്തിനു മുന്നിൽ.....


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:06-09-2019 06:01:15 PM
Added by :Suryamurali
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :