പൊന്നോണസ്വപ്നം - മലയാളകവിതകള്‍

പൊന്നോണസ്വപ്നം 

പൊന്നോണസ്വപ്നം സൂര്യമുരളി

ഉണ്ണാനിരുന്ന ഉണ്ണിക്കെന്തോണമെന്നറിയാതെ
പായസത്തിൽ തൊട്ടു നുണഞ്ഞു കൈവിരൽ
പൊള്ളിക്കരഞ്ഞു പോയ് ആ പാവം
പൈതലിൻ മനമല്ലയോ....
ഓണമെന്തെന്നറിയുന്നവനു ഓട്ടക്കീശയിൽ
കൈയിട്ടു തലയിൽ വിരലോടിച്ചു ആകാശ
ദൃശ്യം ആസ്വദിക്കാനല്ലയോ നിർവ്വാഹം.
വയറിൻ സപ്തസ്വരങ്ങൾ ബാഹ്യലോക
ഗാനമേളയാകുമ്പോൾ ഓണം പൊന്നോണ
പൂവിളികൾ ഉയരുന്നൂ........
സ്വപ്നമായ് കാണുന്നൂ......
മാവേലിത്തമ്പുരാനെ........


up
0
dowm

രചിച്ചത്:സൂര്യമുരളി
തീയതി:07-09-2019 05:27:06 PM
Added by :Suryamurali
വീക്ഷണം:30
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :