തിരയാം നീറുകളെ
തിരയാം നീറുകളെ
തിരയാം ചുറ്റും പച്ചപ്പിലാനീറുകളെ
പുഷ്കലപച്ചപ്പിൻ കാവലാളുകളെ
നാട്ടു മാവിൻ കൊമ്പിൽ
പഴുത്തു തുടുത്ത മാങ്ങക്കു കാവലായി
പാടത്തു കണിവെള്ളരിക്കും
പയർ മണികൾക്കും കാവലായി
കണ്ടിരുന്ന ആ നീറുകളെ.
നൂറ് നൂറ് കാവലാളുകളെ.
ചുറ്റുവട്ടത്തും പാടങ്ങളിലും
സ്വപ്നവിളകൾ തകർക്കാൻ
നുരഞ്ഞുപൊങ്ങുന്നാകൃമികീടങ്ങൾ,
അവർക്കിടയിൽ പെട്ടാലോ വേഗം
ചീഞ്ഞുനാറും പൂക്കളും തേൻകനികളും
തിരിച്ചുകൊണ്ടുവരാം ആ നീറുകളെ.
നൂറ് നൂറ് കാവലാളുകളെ.
കൂരിരുട്ടിലും ഉറങ്ങാതിരിക്കും
വള്ളിച്ചെടികളിലൂടെ ഞാന്നിറങ്ങി
ഇലകൾക്കിടയിൽ മറഞ്ഞിരുന്നു
പമ്മിപ്പമ്മി കെട്ടിവലിച്ചാകളകളെ
ഒരുമയോടെ പൊരുതി പൊരുതി
നൂലിൽ കെട്ടിത്തൂക്കി കീടങ്ങളേം.
യുദ്ധം കഴിഞ്ഞാലുറക്കമില്ല
ഇലയനകം പോലുംകാതുകൂർപ്പിച്ചുകേൾക്കും
തമ്മിൽ കെട്ടിപ്പിടിച്ചു ,സ്നേഹത്താൽ
ഉമ്മവെച്ചും തോളിൽ തട്ടിചിരിച്ചു
അങ്ങോട്ടുമിങ്ങോട്ടും അലഞ്ഞു
ചുമടുചുമന്നും ഇലകൾ മെടഞ്ഞു൦
ഒത്തൊരുമയോടെ കൂടുകൾവീണ്ടും പണിഞ്ഞു .
ധൂമധൂളികൾ തീർത്താ പൊറുതികേട്.
കൈകൂപ്പികേണപേക്ഷിച്ചെങ്കിലും
ലാഭ മോഹത്താൽ തലമൂടിയെത്തിയ
ദരിദ്രചാവേറുകൾ തളിച്ച കീടനാശിനികളാൽ .
നിമിഷങ്ങൾ കൊണ്ട് നീറി നീറി ചത്താ
നീറുകളെ നൂറ് നൂറ് കാവലാളുകളെ
വിനോദ്‌കുമാർ വി
Not connected : |