എന്റെ മൊഞ്ചത്തി
ഏകാന്തമാം എൻ ജീവിത യാത്രയിൽ എപ്പഴോ കണ്ടുമുട്ടി നറുനിലാവുപോലെ നിൻ മുഖം...
പൂർവ്വകർമ്മ ബന്ധമോ വെറുമൊരു നിയോഗമോ അറിയില്ല..
നൊമ്പരങ്ങളുടെ കണ്ണുനീരിന്റെ മാറാപ്പുകെട്ടുകൾ പരസ്പരം പങ്കുവെച്ചു നമ്മൾ...
കനലായി എരിയുന്ന നിൻ സങ്കടങ്ങളെ ഉള്ളിലൊതുക്കി മുറിവേറ്റ എൻ മനസിലേക്ക് സ്നേഹത്തിൻ തേൻമഴയായി പെയ്തിറങ്ങി നീ.. കൊടും താപത്താൽ വരണ്ടുണങ്ങിയ എൻ ഹൃദയത്തിൽ ആശ്വാസത്തിൻ തെളിനീരു ഇറ്റിചതും നീ......
നിൻ ആർദ്രമാം മൊഴിമുത്തുകൾ വേദവാക്യമായിരുന്നു....
പക്ഷേ ഇന്നു നിൻ മൗനരാഗം എൻ ഹൃദയത്തെ വല്ലാതെ നോവിക്കുന്നു....
എൻ ചിന്തകളെ മരവിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു...
നിന്റെ ശാസനയും ലാളനയും ഇല്ലാത്തൊരു പ്രഭാതവും എനിക്ക് വേണ്ടാ...
നിൻ താരാട്ടില്ലെങ്കിൽ നിദ്രയും എന്നെ തേടി വരില്ല....
നിൻപാത പിന്തുടരാനാണ് എനിക്കിഷ്ട്ടം....
നിൻ തണലേറ്റു വളരാനാണ് ഞാൻ കൊതിക്കുന്നത്....
നിൻസ്നേഹമാം കുളിർതെന്നൽ എന്നെ തലോടിയില്ലെങ്കിൽ ഞാൻ വെറുമൊരു പാഴ്ചെടി, പൂക്കാത്ത കയ്ക്കാത്ത ഗുണവും മണവും ഇല്ലാത്ത വെറും പാഴ്
രചിച്ചത്:ഷിയാസ് ബദറുദീൻ, ചെറിയവെളിനല്ലൂർ
തീയതി:16-09-2019 03:58:35 PM
Added by :Shiyas
വീക്ഷണം:355
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |