ഇപ്രകാരം എന്തേ നീ
ഇപ്രകാരം എന്തേ നീ
തൊട്ടാവാടി പെണ്ണേ
നിൻ ചാരെ വന്നുഞാൻ
വിരൽത്തുമ്പാൽ തൊട്ടപ്പോൾ
നീ ഒരു നുള്ളാൽ
എന്നെ നോവിച്ചു
ഒന്നും മൊഴിയാതെ
നീരസമോടെ നിന്നു.
ഇപ്രകാരം എന്തേ നീ
തൊട്ടാവാടി പെണ്ണേ
നാട്ടുവഴികളിൽ
ചെങ്കതിരോൻ എത്തുമ്പോൾ
ഇളംകാറ്റിലാടി
തളിരിലകൾ വിടർത്തി
ചനുചന പെയ്യുന്ന
മഴയിൽ തത്തികളിച്ചു
ഇപ്രകാരം എന്തേ നീ
തൊട്ടാവാടി പെണ്ണേ
മിഴികളാ൦ മലരുകൾ
വിടർത്തി,കണ്ണിമപീലികൾ
ചിമ്മി നീ പുഞ്ചിരിച്ചു.
ആശ്ലേഷിച്ചു ലജ്ജാവതിയായി നിന്നു.
വിനോദ്‌കുമാർ വി
Not connected : |