അറിയാതെ പറഞ്ഞതല്ല. - തത്ത്വചിന്തകവിതകള്‍

അറിയാതെ പറഞ്ഞതല്ല. 

രാജ്യപിതാവായും ജനാധിപതിയായും
പുതിയ ആരോഹണത്തിനായ്
ചരിത്രം തിരുത്തി കുറിക്കാൻ
2014 ലെന്നിന്ത്യയുടെ സ്ഥാപനമെന്നു
വരുത്തി തീര്കാൻ ഗാന്ധിയെന്ന
ഹിന്ദുവിനെയും നെഹ്‌റുവെന്ന
ജനാധിപതിയെയും ക്രൂശിച്ചവർ
ഹൂസ്റ്റണിൽസ്വയം കുഴിച്ച കുഴിയിൽ.

ഹൃദയം പൊട്ടികേട്ട ശബ്ദങ്ങൾ
അമേരിക്കനും ഭാരതീയനും
ഒരുപോലെ ഗാന്ധിയെയും നെഹ്രുവിനെയും
ചവിട്ടി തേയ്ക്കുന്നവർക്കൊരു സന്ദേശവുമായി.
ഇന്ത്യൻ ജനാധിപത്യത്തിന് തറക്കല്ലിട്ടവർ
ആരൊക്കെയെന്ന് ലോകത്തിനറിയാമെന്നു-
പുതിയ വേദങ്ങളിനിയുമെന്തിന് വേറെനിരത്തണം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-09-2019 05:32:44 PM
Added by :Mohanpillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :