ജൈവക്ഷേമം
പരാഗണത്തിനു ശലഭങ്ങളും
വിതരണത്തിനു മൃഗങ്ങളും
പരിപാലനത്തിനു പ്രകൃതിയും
ജീവജാലങ്ങളുടെ പരിരക്ഷകായ്.
നിത്യജീവിതത്തിനായും ഭൂഗോളത്തിൽ
ഒരുക്കിയതു സമ്പാദനത്തിനായും
കീഴ്പെടുത്തലിനായും യുദ്ധത്തിനായും
കിടമത്സരത്തിൽ തകരുമ്പോൾ
വിഷവും വർണങ്ങളും തീയും
കൊടുങ്കാറ്റും പ്രളയങ്ങളും
നശിപ്പിക്കുന്നതു ജീവിച്ചിരിക്കുന്ന
സൗന്ദര്യ രൂപങ്ങളും ഭാവങ്ങളും.
മാപ്പില്ലാതെ വിടപറയുന്ന
മേച്ചില്പുറങ്ങളും മ്രഗവംശങ്ങൾക്കു-
പിൻപേ അവശേഷിക്കുന്ന മരുഭൂമിയിൽ
പിന്മുറക്കാരും ചത്തൊടുങ്ങാൻ.
Not connected : |