മഹാനവമിനാൾ
അച്ചടിച്ച അക്ഷരങ്ങൾ ആയിരം
പുസ്തക താളിൽ പൂക്കളായി
നിൻറെ തൃപാദത്തിൽ നിറഞ്ഞിടും മഹാനവമിനാൾ
ഹൃദയമാo വനിയിൽ മൊട്ടിട്ടാ
അക്ഷരങ്ങൾ ചേർത്ത് തീർത്ത,
ഒരു "കവിത" ഇലത്താളിൽ തൃപാദത്തിൽ
അർപ്പിച്ചിടുന്നുഞാൻ...
പേരും നാളും എഴുതാതെ..
ഒരു "കവിത" ഇലത്താളിൽ തൃപാദത്തിൽ
അർപ്പിച്ചിടുന്നുഞാൻ.
കണ്ണുനിറയെ നീരാജന നീരാജനം
കണ്ടു കൈതൊഴുതു ഞാൻ .
ഒത്തിരി വിടർന്നു നിറമുള്ള പൂക്കൾ
പരിമണതീർക്കവേ എന്റെ ഇത്തിരി
മൊട്ടിട്ട പൂക്കളെ ആരും കരിംതിരിയിൽ ചാരമാക്കല്ലെ.
സോപാന പടിയിൽ കാറ്റിൽ
ചിതറിയ അർച്ചനാ പൂക്കളോടൊപ്പം
ചവട്ടിഞെരിച്ചു ദോഷം ഉണ്ടാക്കരുത്.
തിരക്കില്ലാത്ത ഞാൻ മാറിനിന്നോളം.
വിരഹവേദനയിൽ തീരാമോഹമോടെ
നിൽക്കുമ്പോൾ എൻറെ അക്ഷരങ്ങൾ
വാണീദേവി വീണാഹരേ സരസ്വതീ
നിൻ മനോഹര വീണയിൽ
എനിക്കായി ഈണമോടെ പാടിതരേണമേ ,
നീർവിഘ്‌നം നിനക്കിഷ്ടമേറും
അക്ഷരപൂക്കൾ നിത്യവും അർച്ചനയേകാം.
വിനോദ്‌കുമാർ വി
Not connected : |