ഓർമ്മയോളങ്ങൾ...
എത്രമേൽ ഇഷ്ട്ടമാണ് നിന്നെയെന്നോർത്താൽ..
പണ്ടുപങ്കിട്ട നെല്ലിക്കാ
മധുരമെൻ നാവിലെത്തും
എത്രമേൽ പ്രിയമാണ് നിന്നെയെന്നോർത്താൽ
ഓർമ്മയാറ്റിൻ കരയിൽ
നാമൊഴുക്കിയ കളിയോടങ്ങൾ
ഒഴുകിയെൻ നെഞ്ചിലെത്തും
എത്രകരുതൽ നീ....
തന്നുവെന്നോർത്താൽ
കമ്മ്യൂണിസ്റ്റ് പച്ച തിരുകിയ
മുറിവിന്റെ നീറ്റലിന്നുള്ളിൽ തികട്ടും
ഒരു കുടക്കീഴിൽ
ഒരുമഴക്കാലം
ഒരുമനസ്സാലെ
നാമറിഞ്ഞതും
ഒരു വസന്തവും പേറി
നീ പറന്നകന്നതും
ഓർമ്മയാറ്റിൻ കരയിൽ
നിന്നെയും കാത്തിരിക്കുമെൻ
കടലാസിൽ അക്ഷരകുഞ്ഞുങ്ങൾ ജനിക്കാതെയായതും...
അങ്ങനെ... അങ്ങനെ...
പലതാളത്തിൽ ഞാൻ
പെയ്തു തോർന്നതും
ഓർത്തു വിതുമ്പുന്നു.
ഈ മഴക്കാലമിപ്പോഴും...
Not connected : |