എരിയുന്ന വയറിന്റെ തീയാണ് പ്രശനം  - തത്ത്വചിന്തകവിതകള്‍

എരിയുന്ന വയറിന്റെ തീയാണ് പ്രശനം  

ഭരണഘടന തൻ ശില്പിയെ
ഓർത്തുഞാൻ
ജാതി പറഞ്ഞു നിലത്തിരുത്തിയ
അംബേക്കറേ ഓർത്തു ഞാൻ
അക്ഷരമുറ്റത്തും മതം പറഞ്ഞു
കുട്ടികളെ ചേർക്കും ഗുരൂക്കന്മാരെ
വിശപ്പാണ് ദൈവം
എന്ന് വിശക്കുന്നവനെ വിളിച്ചു
പഠിപ്പിക്കണേ ...


ഈശ്വരനെ അറിയാൻ മതമല്ല
വിശപ്പാണ് വേണ്ടത് എന്ന്
പഠിപ്പിച്ചു കൈയടി നേടിയ
പച്ചയാം മനുഷ്യനെക്കണ്ടു ഞാൻ .
നിലത്തിരുന്ന നിന്നെ
ജയിലിൽ അടക്കും ...
എന്ന് പറഞ്ഞപ്പോൾ
വിശന്നപ്പോൾ തല്ലികൊന്ന മധുവിനെ
ഓർത്തുഞാൻ ..

നീ മനുഷ്യനാണ് എന്ന് പറഞ്ഞപ്പോൾ
വേദിവിട്ട മൃഗങ്ങളെ കണ്ടു ഞാൻ
നീ വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ
ചണ്ഡാളനാം ദൈവത്തെ
പ്രാർഥിച്ചുഞാൻ..
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:01-11-2019 01:28:38 PM
Added by :Vinodkumarv
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :