ക്രൂരമാ൦ പീഡനങ്ങളുടെ കാട്  - തത്ത്വചിന്തകവിതകള്‍

ക്രൂരമാ൦ പീഡനങ്ങളുടെ കാട്  

ക്രൂരമാ൦ പീഡനങ്ങളുടെ കാട്
ഊടുപാടും ലഹരിയിൽ അലയും
ഊച്ചാളികൾ ഏറെയുണ്ടിവിടെ
നായാട്ടിനായി എത്തുന്ന
പെരുപാമ്പുകളുടെ ഊരു,
ക്രൂരമാ൦ പീഡനങ്ങളുടെ കാട്.

വിഷപാമ്പുകൾ നീട്ടുന്നുനാവ്,
ഇന്നല്ലെപാതിരാവിൽ
ഒരു മാന്‍പേടതൻ
അഴകേറുംതളിർമേനിയിൽ
ഇഴുകിപിണഞ്ഞു നക്കി തുടച്ചു,
കഴുത്തിൽ കടിച്ചു വലിച്ചു
ഇരുട്ടിൽ കിടത്തി
അതി പൈശാചികമായി
പത്തിവിടർത്തി ഊറ്റി
ഇറ്റു വീഴുംരക്തം കുടിച്ചു.

മായക്കണ്ണിയവൾ നിലവിളിച്ചു
ഇരുട്ടിൽ രാക്കിളികൾ സാക്ഷി
മിന്നും നക്ഷത്രങ്ങൾ സാക്ഷി
ഇടവഴികളിലെ ഇടരുകൾ
ആരോടും പറയാതെ
ദൂരങ്ങളിൽ നോക്കിയിരുന്നു ...

തുളച്ചുക്കയറുമാ പല്ലുകൾ
തുടയെല്ലിലെ പേശികളിൽ
നാഡീ ഞരമ്പുകളിൽ ഞരുങ്ങി
പിക്കാസ്സ് പോലെതാഴ്ന്നിറങ്ങി
അനലംകൃതമാം ആ ഉടൽ
മാറാലകൾക്കിടയിൽ കിടന്നു.
"ക്യാമറകൾ" അതുകണ്ടു
അത് ദൈവത്തിൻ കണ്ണ്
ആ കാട് ദൈവത്തിൻ
സ്വന്തം നാട് ....
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:28-11-2019 10:08:26 PM
Added by :Vinodkumarv
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :