ഉള്ളി  - തത്ത്വചിന്തകവിതകള്‍

ഉള്ളി  

ഉള്ളി തിന്നുന്നവർ
ഉള്ളി കിട്ടാതെ
ഉള്ളിയില്ലാതെ
ഉദരം നിറയ്ക്കുന്നു

ഉള്ളിയുടെ തീ വിലയിൽ
ഉള്ളിയരിയാതെകരഞ്
ഉള്ളുപൊള്ളിദിവസങ്ങളായി
ഉള്ളത്തിലമർഷത്തിൽ

ഉള്ളി പറിച്ചെടുത്തവരുടെ
ഉള്ളി കക്കുന്നതും
ഉള്ളിവില കൂട്ടുന്നതും
ഉല്പാദകൻ കാഴ്ചക്കാരനായി.

ഉത്തരവുണ്ടായിട്ടും
ഉള്ളിയുള്ളിടത്തൂന്ന്
ഉള്ളിയിറക്കാൻ
ഉള്ളിക്കടകളിലെത്താൻ
ഊണുമേശയിലെത്തിക്കാൻ
ഉള്ളങ്ങൾ തണുപ്പിക്കാൻ
ഉള്ളിതിന്നുന്നവർക്കിനിയും
ഉറങ്ങണം ജനുവരിവരെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:05-12-2019 09:14:22 AM
Added by :Mohanpillai
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :