താക്കീതുമായി....
കറുത്തമേഘങ്ങൾ പൊരിയുന്ന വെയിലത്ത്
മാനത്തിൻ കുടക്കീഴിൽ നടക്കുന്ന
മനുഷ്യനൊട് ഞാനിപ്പോൾ പെയ്താൽ
നീയെന്തു ചെയ്യുമെന്ന് ചോദിച്ചു ചോദിച്ചു
ഉരുണ്ടുകൂടിയും ചാറിയുംപേമാരിയാകുന്നതുപോലെ
അനുദിനം മുന്നറിയിപ്പുമായെത്തും നിമിഷങ്ങൾ
ചെയ്യാനും ചെയ്യാതിരിക്കാനും സുരക്ഷയുടെ-
കവചങ്ങൾ ഒരുക്കാൻ ജീവന്റെ സ്പന്ദനം
തനിയാവർത്തനം ചെയ്യുന്നത് വരേയ്ക്കും.
Not connected : |