സ്‌ത്രീത്വം - മലയാളകവിതകള്‍

സ്‌ത്രീത്വം 

ആകാശത്തിന്നതിരുകളില്ലെന്നല്ലേ!
പിന്നെയെന്തേ നിനക്ക് പറന്നാല്.....??
ചിറകുകളാരും കെട്ടിയതല്ലല്ലോ...
ചിന്തകളതിൽ കൊരുത്തു പോയതല്ലേ..??

പറന്നുയരുക നിൻ ആശകളോളം...
പിന്നെ അറിയുക ആസ്വദിക്കുക നിൻ സ്വാതന്ത്ര്യം,
നിന്നിൽ നിറഞ്ഞിരുന്ന നിന്നുടെ
നൈപുണ്യം, നന്മകൾ പിന്നെ സ്നേഹവും..

ആകാശത്തിൻ നീലിമപോലെ
നന്മകൾ നിറയും നിന്നുള്ളത്തിൽ
നിശയിൽ നിറഞ്ഞ നിലാവുപോലെ
നിലാവിൽ അണയും താരങ്ങൾ പോലെ

വിളങ്ങിടേണം വിശ്വ പ്രഭതൻ
മാറ്റുകൂട്ടുവാനൊരു താരകമായി.....
അറിവിൻ വെളിച്ചമല്ലേയെന്നും നിൻ വഴികാട്ടി
അലിവിൻ കൈകൾ നിനക്കപ്രിയം…

നാരിയായതല്ല നിശ്ചയമായും കുറവായത്
നന്മക്കായി ഏറെ പ്രിയമാം പേരുകൾ
നേടിത്തന്നെന്നു വരുത്തുമീ നാട്ടുനടപ്പുകൾ
പിന്നെ നടത്തിപ്പുകൾ.... എല്ലാം ശുഭം!!!


ഓരോരോ നാഴികക്കല്ലുകൾ പിന്നിടും പോലെ
ജീവത വഴികൾ തൻ യാത്രയിലെ പടവുകൾ..
വിധി എന്ന വാക്കിനു അർത്ഥമേകുവാനായി
പടുത്തുയർത്തിയ പല നിലയിലെ പടികൾ..


up
0
dowm

രചിച്ചത്:Sajith Chalippat
തീയതി:15-12-2019 11:45:47 PM
Added by :Sajith Chalippat
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :