പടയണി
കരുത്തിന്റെ കടുത്ത അധാര്മികതയിൽ
അമ്പത്തറിഞ്ചിന്റെ വലിപ്പത്തിൽ
ധാർതരാഷ്ട്രാലിംഗനം പോലെ
ഉടച്ചു പപ്പടംപോലെ
പൊടിക്കാമെന്നുവച്ചാൽ ഭീമന്മാർ
രക്ഷപെട്ടു
പാര്ഥസാരഥിയുടെ കണ്ണിറുക്കലിൽ
ദുര്യോധനന്മാരെ തുടയ്ക്കടിച്ചു
കണ്ണുകെട്ടി വീണ്ടും ഗാന്ധാരി
വിലാപത്തിനായ്
ഭാരതം വീണ്ടും പടയണിയിൽ.
Not connected : |