മഴയുടെ പ്രണയിനി  - പ്രണയകവിതകള്‍

മഴയുടെ പ്രണയിനി  

കുളിരണിഞ്ഞുണരുന്ന പുൽകതിർ മലരിന്റെ
ഒളിതിങ്ങുമിതളിലെ ജലകണങ്ങൾ...

പൂക്കളെ പുൽകുമാ തെന്നലിന്നവളുടെ ചൊടിയിലെ
പൂന്തേൻ നുകർന്നെടുത്തു..
ചൊടിയിലെ പൂന്തേൻ നുകർന്നെടുത്തു...

പ്രണയപരവശനായി പെയ്തൊരീ പുതുമഴ
അലസമായ്‌ അവളെ പുല്കിടുമ്പോൾ
പുതുമണമുതിര്ത്തുകൊണ്ടൊരു ചെറുനാണത്തോടെ തരളിതയായവളീ തൂമഴയിൽ..
തരളിതയായവളീ തൂമഴയിൽ..

പൂവാക പൂക്കളിൻ നറുമണമെങ്ങും നിറയുമീ പ്രണയ ശുഭമുഹൂർത്തം

മാറോടു ചേർത്തു നിൻ നെറുകയിൽ അവനൊരു മധുവൂറും ചുംബനം ഏകീടവേ ..

ചൊടിയിലെ നാണം പൂത്തിടുന്നൂ
സഖിനിൻ ഹൃദയത്തിലായിരം പൂ ഇതൾ വിരിഞ്ഞോ...
ഘനശ്യാമമേഘമേ കണ്ടുവോ അവളുടെ മിഴിയിലെ പ്രേമ തിരയിളക്കം അവൾ
മന്ദസ്മിതത്താൽ മറച്ചിടുമ്പോൾ...

കുളിരണിഞ്ഞുണരുന്ന പുൽകതിർ മലരിന്റെ
ഒളിതിങ്ങുമിതളിലെ ജലകണങ്ങൾ...


ജയേഷ്


up
0
dowm

രചിച്ചത്:ജയേഷ്
തീയതി:01-01-2020 01:16:40 PM
Added by :Jayesh
വീക്ഷണം:429
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :