പരിസമാപ്തി  - തത്ത്വചിന്തകവിതകള്‍

പരിസമാപ്തി  

ആദരവില്ലാതെ ചരമപ്രസംഗങ്ങൾ
നടത്തുന്നവരിനിയും മനസ്സിലാക്കണം
തെരുവിൽ നിന്നും ശവങ്ങൾ
പെറുക്കി സംസ്കരിച്ച തോബിയാസിനെ.

അധികാരത്തിനും ആചാരത്തിനുമപ്പുറം
സ്വൈരമായുള്ളയന്ത്യ വിശ്രമം
കാത്തിരിപ്പിന്റെ നിമിഷങ്ങളല്ല
കോലാഹലത്തിന്റെ നിമിഷങ്ങളല്ല
അന്തിമോപചാരം മനുഷ്യാവകാശത്തിന്റെ
ഉദാത്തമായ പരിസമാപ്തിയെന്നോർക്ക നാം.

ഇവരെ വല്ലപ്പോഴുമോർക്കാൻ
അവശേഷിക്കുന്നവരുണ്ട്
സ്വന്തവും ബന്ധവും വേരറ്റുപോകില്ല
കല്ലറയിലെകഥകൾ പുനർജീവനം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-01-2020 09:07:45 AM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :