യാത്രയിൽ..
അരനൂറ്റാണ്ടുമുമ്പൊരുമുറ്റത്തൊരുമിച്ചു വളർന്നവളിന്ന്
വിദൂരതയിലേക്ക് ഓടി മറയാനുള്ള തിടുക്കത്തിൽ
ഭൂമിയിലെ കർമമെല്ലാം കഴിഞ്ഞു ചുവപ്പു പട്ടിൽ പൊതിഞ്ഞു
പട്ടടയിലേക്കെടുക്കുമ്പോൾ കണ്ണീരൊഴുക്കാനില്ലാതെ
ദുഃഖത്തിൽ ഒട്ടുനേരമാ എഴുപതുകളിൽ തുടിക്കുന്ന
ഹൃദയം ഇത്തിരിനേരം കണ്ണിലിരുട്ടുകയറി നിശ്ചലമായി.
Not connected : |