കഷ്ടത്തിൽ  - തത്ത്വചിന്തകവിതകള്‍

കഷ്ടത്തിൽ  

കയ്യേറ്റങ്ങളിൽ കസർത്തുകാട്ടി
സൗധങ്ങൾ പടുത്തുയർത്തി
നിയമത്തെ നേരിടുമ്പോൾ
ഇടിച്ചുപൊളിക്കേണ്ടഗതികേടിൽ.

എല്ലാരും നല്ലവരെന്ന സങ്കല്പത്തിൽ
വട്ടം കറങ്ങുന്നവർ ഒന്നിലും പെടാത്തവർ
കരം കൊടുക്കുന്നവരും കയ്യേറാത്തവരും
നിയമങ്ങളനുസരിക്കുന്നവഴിപോക്കരും.

രണ്ടാനകൾ കൊമ്പുകോർക്കുമ്പോൾ
വേദനകൊണ്ടു പുളയുന്നത്
ചുറ്റുവട്ടത്തെ പച്ചിലക്കാടുകളും
ചവിട്ടിയരക്കുന്ന പുൽമേടുകളും.








തഴച്ചുനിൽക്കുന്ന പച്ചില കാടുകളും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-01-2020 05:11:13 PM
Added by :Mohanpillai
വീക്ഷണം:39
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :