നമ്മൾ
ഒരൊറ്റ രാജ്യം ഒരൊറ്റ ജനത
ഒരൊറ്റ ഭാവം വളരേണം
ചതച്ചരച്ചൊരു നാടിന്‍ മാനം
പിടിച്ചു വാങ്ങിയ നാൾ മുതലെ
നമ്മളിൽ നിറയും ഒരൊറ്റ മന്ത്രം
നാനാത്വത്തില്‍ ഏകത്വം
അടിമകളില്ല ഉടമകളില്ല
ജനാധിപത്യം സ്വാതന്ത്ര്യം
സമത്വ സുന്ദര കാലം മാറി
മായ കാഴ്ച്ചകൾ പതിവായി
കാർമേഘങ്ങൾ മൂടുകയായി
കറുത്ത നാളുകൾ വരവായി
ജാതി പാടി മതം തേടി
മനുഷ്യന്മാർ മതിൽ കെട്ടി
പണം തേടി പദവി തേടി
അധികാരം വഴിമാറി
വോട്ട് നേടാൻ നോട്ട് നേടാൻ
കലാപങ്ങൾ വിതറുമ്പോൾ
കണ്ണു കെട്ടിയ കാലത്തിൽ
ഉൾകണ്ണുകൾ വേണം
നന്മയേകാൻ കരങ്ങളിൽ
കരുത്തും വേണം
നമ്മളൊന്നു ചേർന്ന്
വൻ മതിലാകണം
നന്മയേകാൻ ഇരുളിൽ
ചെറു കനലാകണം
നന്മ തേടും കരങ്ങൾക്ക്
ഉൾ കരുത്താകണം
രചന : വിഷ്‌ണു അടൂർ
Not connected : |