ഒരു മയിൽപ്പീലിയിൽ
ഒരു മയിൽപ്പീലിയിൽ
പാൽനിലാവിൽ മന്ദാര പുഷ്പങ്ങൾ വിരിഞ്ഞാ -
പരിമളം കാറ്റിൽ നിറഞ്ഞുനില്ക്കേ
മനം തുറന്നിട്ട പുസ്തകത്താളിൽ
അറിയാതെ ചിമ്മി നിൻ നീലമിഴികൾ
ഒരു മയിൽപ്പീലിയിൽ നിൻ മിഴികൾ.
ആ മയിൽപ്പീലിമിഴിയിണയിൽ
ഉമ്മവെച്ചു തലോടാൻ ഒരുമാത്രയൊരുങ്ങവേ
അലിവാർന്ന നിൻ കരങ്ങൾ
എന്നെ തഴുകി ഇളകിയാടി
അറിയാതെ ചിമ്മി നിൻ നീലമിഴികൾ
ഒരു മയിൽപ്പീലിയിൽ നിൻ മിഴികൾ.
വിരഹമൊരുകണ്ണീരായ് എന്നെപ്പൊതിഞ്ഞു
നിൻ ഹൃദയമന്ത്രണംഞാൻ അറിഞ്ഞു
മയിൽപ്പീലിയായി നീ അരികെ വന്നു
അകതാരിൽ മോഹദളങ്ങൾ വിതുമ്പി
അറിയാതെ ചിമ്മി നിൻ നീലമിഴികൾ
ഒരു മയിൽപ്പീലിയിൽ നിൻ മിഴികൾ.
വിനോദ്‌കുമാർ വി
Not connected : |