pravasi
പ്രവാസി
പ്രഭാത ഭേരിയും , പക്ഷികൾ തൻ നാദവും
കേട്ടുണർന്നിരുന്നു പണ്ട് ഞാൻ എന്നും …
പച്ചപ്പ് നിറഞ്ഞ തൊടിയിലെ പൂക്കൾ തൻ
സൗരഭ്യം പേറും മാരുതൻ തെന്നലിൽ
കോരിത്തരിച്ചിരുന്നു പണ്ട് ഞാൻ എന്നും …
കാതടപ്പിക്കും ശബ്ദ കോലാഹലങ്ങളും
പാഞ്ഞടുക്കും വാഹനങ്ങൾ തൻ ഇരമ്പലും
ശീലമായി ഇന്നെനിക്കു പ്രഭാതത്തിലെന്നും
വിഷ പുകയും പൊടിപടലങ്ങളും
ആകെ നിറഞ്ഞിടത്തായീ ഞാൻ ഇന്ന്
ജീവിത ഭാരമതും പേറി തിരക്കിൽ
തന്ത്രപെട്ടു ഞാൻ ഓടുന്നു ഇന്നും
അസ്തി തുള്ക്കും കൊടും തണുപ്പും
തീ പാറുന്നതാo കൊടും ചൂടും
എന്തെ എനിക്കിന്നസഹനീയമല്ല
അലോസരമായിരുന്നന്യ ഭാഷകളും
അന്യരെന്നെണ്ണിയിരുന്നപരിചിതരും
എന്തെ സഹനീയമായീ എനിക്ക്ന് ഇന്ന്
കാലമിതത്രയും ഞാനറിയാതെ
അവരിലൊരാളായീ മാറി ഞാൻ തീർന്നു
സഹനമെന്നൊന്നു എന്നിൽ വളർന്ന്
ഞാൻ അറിയാതെൻമേൽ ഉപരിയായീ
പക്വമാം ചിത്തം അതൊന്നു നേടി ഞാൻ
എൻ പ്രവാസം ജീവിതം ധന്യമാക്കുമോ ഇനി
ഒരു ചെറിയ വിങ്ങൽ എൻ മനസിനുള്ളിൽ
അണയാതെ കനലായീ നീറുന്നു എന്നും
എന്ന് ചേരും ഞാൻ എൻ ജന്മ മണ്ണിൽ
സാഫല്യം അതൊന്നു മാത്രം ബാക്കി
അങ്ങകലെ എന്നെയും കാത്തു
എൻ ജന്മ നാടിൻ വശ്യ സൗന്ദര്യം
എല്ലാം ഈ ഉലകിൽ നേടിയെന്നാലും
തുല്യമോ അതെൻ മണ്ണിൽ മുന്നിൽ
സ്വച്ഛമാം വാതവരങ്ങൾ എന്നെ
മാടി വിളിപ്പു എന്നുമെന്നും
ആശ്വാസമായീ ഒരു കുളിർ തെന്നലായീ
ഞാൻ എന്നും ഓർക്കും എൻ ജന്മ നാടിനെ ….
ഷീബ വര്ഗീസ്
Not connected : |