ഞാൻ കണ്ട അമ്പലം  - തത്ത്വചിന്തകവിതകള്‍

ഞാൻ കണ്ട അമ്പലം  

ഞാൻ കണ്ട അമ്പലം
ഇന്നലെ ഞാൻ ഒരു
അമ്പലത്തിൽ ഇത്തിരി
നേരംപോയിരുന്നു.
സുന്ദരമാ൦ ഈശ്വര സന്നിധാനം.
ഇങ്ങനെയാവണം സന്നിധാനം.
അവിടെ എണ്ണ,കർപ്പൂരം
ചന്ദനത്തിരി കൊടുക്കുന്ന
ഇക്കയുടെ കടയുണ്ടായിരുന്നു.
അവിടെ ഉയർന്ന പന്തലൊരുക്കിയ
അയലത്തെ അച്ചായനേം കണ്ടു
കുശലം പറഞ്ഞിരുന്നു.
കൽവിളക്കിൽ എണ്ണയൊഴിച്ചു
ചെറുദീപം തെളിച്ചു
അവിടെ ഞാൻ
കളിത്തട്ടിൽ ഉത്സവ൦ കണ്ടിരുന്നു.
അവരോടൊപ്പം
മധുര നാരങ്ങാവെള്ളം കുടിച്ചു
കപ്പലണ്ടിക്കൊറിച്ചിരുന്നു.
സുന്ദരമായി ആ
ഈശ്വര സന്നിധാനം.
ആ രാവിൽ അര്‍ദ്ധചന്ദ്രന്നും
ഒരു നക്ഷത്രവും ശോഭയാർന്നുനിന്നു.
നാളെയും ഞാൻ അവിടെ പോകും....
നാളെയും അവർ അവിടെ
കാണണം ....
അതാണ് എൻറെ ഭക്തി
എൻ ദൈവത്തിൻ ശക്തി.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:26-01-2020 08:34:36 PM
Added by :Vinodkumarv
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :