മണ്ണുമാന്തി  - തത്ത്വചിന്തകവിതകള്‍

മണ്ണുമാന്തി  

മണ്ണെടുക്കുന്നൊരു മണ്ണുമാന്തി
മണ്ണെടുക്കുന്നൊരു മണ്ണുമാന്തി
നീ തള്ളിയിട്ടന്നു മണ്ണുമാന്തി
കൂരതകർത്തു മണ്ണുമാന്തി
ഓടിക്കളിച്ച ആ മണ്ണുമാന്തി
പ്ലാവുമാന്തി തെങ്ങുമാന്തി
പൂത്തുനിൽക്കുന്ന മാവുംമാന്തി
പൈങ്കിളികൾ പാടുo കൂടുവീണു
മണ്ണുമാന്തി അവ തൻ നെഞ്ചിലിട്ടു
ചക്രം കയറിയിറങ്ങുനേരം
പിടഞ്ഞു ഒരുപിടിമണ്ണുമായി
ചിറകുവിരിച്ചു കണ്ണടച്ചു ,
രക്തമൊലിച്ചിറങ്ങി
ഛിന്നഭിന്നമായി സ്വപ്നതൂവലുകൾ
നിറ൦ മാറി കാറ്റിലാകെപ്പാറി
പുഴയും മാന്തി മലയും മാന്തി.
കെല്പുകെട്ടു കാറ്റും നിശ്ചലമായി.
കേട്ടിട്ടില്ലാത്തവിധം മണ്ണുമാന്തി
യന്ത്രതിൻ ഇരിക്കുന്ന മനുഷ്യൻറെ
മനസ്സിൽ അത്യാര്‍ത്തിയാണ്
ആ നീരാളി കരങ്ങൾ പിടിച്ചു
മണ്ണെടുക്കുന്നൊരു മണ്ണുമാന്തി.
അതുകണ്ട് ആകാശം വിതുമ്പി.
വിനോദ് കുമാർ വി


up
0
dowm

രചിച്ചത്:VinodkumarV
തീയതി:27-01-2020 09:49:58 PM
Added by :Vinodkumarv
വീക്ഷണം:19
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :