കൂ കൂ കൂവും
കൂ കൂ കൂവും
കൂ കൂ കൂവും കുയിലെ
കൂ കൂ കൂവും ഇഷ്ടമോടെ
ആ കൂവും കുയിലിനെയറിയാതെ
കാകളികൾ കേൾക്കുവാനായി
സായംസന്ധ്യയിൽ
പൂങ്കാവനത്തിൽ എത്തിയൊരു
താരകൻ ആരും കാണാൻ
കൊതിക്കും വെള്ളിത്താരകൻ.
കൂടെ കൂവാൻ കുയിലുകൾ
ഏറെ ദൂരം പാറിപറക്കുവാൻ
വർണ്ണക്കിളികൾ ഉള്ളൊരു കാലം
ആരും കാണാൻ കൊതിക്കുമാവസന്തകാലം
കൗതുകമോടെ നോക്കി കാണാതെ
അനിഷ്ടമായി കൂവും
കുയിലിനോട് കലികാണിച്ചു താരകൻ.
കാകളികൾ കേൾക്കുവാനായി വന്ന താരകൻ.
കൂ കൂ കൂവിയ കുയിലിനെ
കാറ്റിലാട്ടി കിക്കിളികൂട്ടി
വിദൂരെ കൊണ്ടുപോയി
എന്തോ കാതിലോതി
ഇടിമിന്നൽ ചിറകിൽ വീണു
തൂവലുകൾ പൊഴിയും പോലെ
പൂങ്കാവനം അപ്പാടെവാടി
പൂക്കൾ തൻ പുഞ്ചിരിവാടി .
കുയിലിൻ ശബ്ദമിടറി
കൂവാൻ കഴിയാത്ത കുയിലായി.
വിനോദ് കുമാർ വി
Not connected : |