കുടുംബം
കുടുംബം
കൂടുമ്പോൾ ഇമ്പമുള്ളൊരിടമാണ് കുടുംബം
മൊഴി അത് ചൊല്ലി കാര്നോമ്മാർ
അന്വർത്ഥമാകാതെ പോയീ അത് ഇന്ന്
ആരാണുത്തരവാദി അതിനു
സംസാരമില്ല, ചിരിയില്ല, കളിയില്ല
സ്മാർട്ട് ഫോൺ ഒന്നു കൈവശ മായാൽ
തല കുമ്പിട്ടങ്ങു ഇരിപ്പായീ
ദൃഷ്ടി തറഞ്ഞങ്ങു ഫോൺ ഇൻമേൽ
അമ്മിഞ്ഞ പാൽ നുകരും കുഞ്ഞുമിപ്പോൾ
കളിയാടേണമെങ്കിൽ ആപ്പ് വേണം
തന്നിലേക്കുൾ വലിഞ്ഞു പൂർണമായി മനുഷ്യൻ
ഒഴിവാക്കി ചുറ്റുപാടും മനപ്പൂർവമായീ
ഒരു വിരൽ തുമ്പിൽ ഒതുങ്ങി എല്ലാം
ഒന്ന് തൊട്ടാൽ കാര്യമെല്ലാം ആയീ
മക്കളെ കാണണമെങ്കിൽ ഇന്ന്
ഉണ്ടാകേണം ഒരു ഫേസ്ബുക് അക്കൗണ്ട്
ഒന്നുരിയാടണം എങ്കിലിന്നോ
വാട്സ്ആപ്പ് എന്നൊന്നറിഞ്ഞിടേണം
കൊലപാതകങ്ങൾ നിരന്തരമായീ
പീഡനങ്ങൾ പരമ്പരയായീ
അമ്മയെന്നില്ല മകളെന്നില്ല
പിഞ്ചു കുഞ്ഞുങ്ങളും ഇരകളായീ മാറി
മനുഷ്യ ഭാവങ്ങൾ ഒക്കെ മാറി
മനുഷ്യത്വം എന്നൊന്ന് തീരെയില്ല
മൃഗമായീ മാറുന്നു മനുഷ്യ ജന്മം
കലികാല വൈഭവം ആണോ ഇത്
എന്ത് പ്രസക്തി കുടുംബത്തിന് ഇന്ന്
എന്നുറക്കെ ചിന്തിക്കേണ്ടിയിരിക്കുന്നു
തുടങ്ങാം ഓരോ കുടുംബത്തിൽ നിന്നും
മാറ്റത്തിന് നല്ല ശീലങ്ങൾ ഓരോന്നായീ
ഒന്നിച്ചിരുന്നു പ്രാര്ഥിച്ചിടേണം
ഒന്നിച്ചിരുന്നു ഭക്ഷിച്ചീടേണം
വിട്ടു വീഴ്ചകൾ ചെയ്തീടേണം
പരസ്പര സ്നേഹം പുലർത്തിടേണം
ക്ഷമയും സഹനവും ഉള്ളടത്തെ
സമാധാനം എന്ന ഒന്നുണ്ടാവുള്ളു
സന്തോഷമുള്ള കുടുംബത്തിലെ
നല്ല വ്യക്തിത്വങ്ങൾ ഉണ്ടാവുള്ളു
തുടങ്ങാം അവനവൻ കുടുംബത്തിൽ നിന്നും
തെളിക്കാം ദീപം അതൊന്നു ഈ ഇരുട്ടിൽ
മിന്നാമിനുങ്ങിന് നുറുങ്ങു വെട്ടം പോൽ
പ്രസരിക്കട്ടെ വെളിച്ചമതെങ്ങുo
പല തുള്ളി പെരുവെള്ളം എന്നതുപോൽ
ഒരുമിച്ചു നേരിടാം ഈ വിപത്തിനെ..
ഷീബ വര്ഗീസ്
Not connected : |