നിനക്കായ്
എവിടെ തുടങ്ങണമെന്നെനിക്കറിയില്ല..
എങനെ തുടങ്ങണമെന്നറിയില്ല പ്രിയനേ
നിൻ മുഖമെൻ മനസ്സിൽ തെളിയുമ്പോൾ
എൻ ഉള്ളിലെ നൊമ്പരം വരച്ചെഴുതുന്നൊരീ തൂലിക തുമ്പിനാൽ
എഴുതുന്നു നിനക്കായെന് ചെറു പ്രണയകാവ്യം ...
ഒരു മൃദു തൂവൽ സ്പര്ശംപോൽ എന്നെ തലോടുമാ
പ്രണയത്തിൻ പ്രേമ ഹംസമായ് നീ..
പോയ ജന്മങ്ങളിൽ എവിടെയോ നീയെൻ സ്വന്തമായിരുന്നതിലാവാം
നീയും നിൻ ചെമ്പക സുഗന്ധവും എനിക്കിന്നും എത്രമേൽ പ്രിയങ്കരം..
എൻ ഉള്ളം കവർന്നെടുത്തോരാ പ്രണയ രാഗമാലപിക്കും നിൻ ചൊടികൾ .
നിനക്കായ് ഞാൻ കാത്തുവെച്ചൊരെൻ പ്രണയമേറ്റു വാങില്ലേ നീ..
ശിഷ്ട ജീവിത പാതയിൽ നിൻ കൈകോർത്തൊരുമിച്ചു
നടന്നു നീങ്ങുവാൻ..
നിനക്കായ് ഈ ജന്മം കൂടി ഞാനിതാ തരുന്നു എൻ പ്രിയനേ ..
നിൻ പ്രണയമേറ്റു വാങ്ങുവാൻ
നിൻ ഇഷ്ടങ്ങളെ താലോലിച്ചീടുവാൻ
മരണത്തിനു പോലും വിട്ടുകൊടുക്കില്ലെന്നു കാതോരം മൊഴിഞ്ഞീടുവാൻ..
എൻ ജന്മം നിനക്കായ് ഞാനിതാ സമർപ്പിച്ചീടുന്നു ..
ഈ നീല യാമങ്ങളിൽ ഒരു നിശാഗന്ധിതൻ സുഗന്ധമായ്
നിൻ ഹൃദയത്തിന് ജാലക കിളിവാതിൽ പതുക്കെത്തുറന്നു നീ എന്നരികിലേയ്ക്ക് വരില്ലെയോ എൻ പ്രാണനെ ...
സായംസന്ധ്യ ചാലിച്ച നിൻ കവിൾത്തടങ്ങളും
പ്രണയമൊഴുകും നിൻ അധരങ്ങളും
ഒരു പാൽ ചന്ദ്രികപോലെൻ പ്രാണനെ നിൻ വിരിമാറിൽ
മുഖം ചേർന്നമർന്നു കിടപ്പാണ് എൻ ഹൃദയം തുടിക്കുന്നൊരീ വേളയിൽ...
നിനക്കായ് സ്വപ്നങ്ങൾ നെയ്തു കൂട്ടി ഞാനീ പൂവാടിയിൽ
ഏകനായ് കാത്തിരിപ്പൂ ..
എന്റെ പുലരികളും എന്റെ സന്ധ്യകളും നിനക്കായ് ഞാനിതാ സമർപ്പിക്കുന്നെൻ പ്രിയനേ ..
ഋതുക്കൾ മാറി കാലചക്രം മുൻപോട്ടു കുതിച്ചീടും
എങ്കിലും അന്നുമിന്നുമെന്നും നീ എനിക്കായ് മാത്രം.
ഒടിവിലൊരു ശിശിരകാലത്തു രണ്ടിലകൾ പോൽ കൊഴിഞ്ഞീടുവാൻ
നിനക്കായ് ഞാനിതാ കാത്തിരുപ്പു..
എവിടെ തുടങ്ങണമെന്നെനിക്കറിയില്ല..
എങനെ തുടങ്ങണമെന്നറിയില്ല പ്രിയനേ..
രചന: ഫസീല
Not connected : |