മീനച്ചിലാർ
മീനച്ചിലാർ
പൂമുഖ വാതിൽ തുറക്കുമ്പോൾ ഞാൻ
കാണും വശ്യ സൗന്ദര്യമായിരുന്നെന്നും നീ
നിന്നെ കണികണ്ടുണരുമ്പോൾ എൻ
മനം കുളിർമയിൽ നിറഞ്ഞിരുന്നെന്നും
ചാറ്റൽ മഴ തൻ തുള്ളികൾ നിൻ മേനിയിൽ
ചാഞ്ഞു പതിക്കും നേരമങ്ങു
പുളകമണിഞ്ഞു നീ കുഞ്ഞോളങ്ങളുമായി
കുണുങ്ങി പോകുമാ പടിഞ്ഞാട്ട്
ഓരങ്ങളിൽ നിന്നെ വരവേല്പാനായി
കേരതോപ്പുകൾ നിരനിരയായ്
കിളികൾ അനവധി കൂടു വെച്ചവയിൽ
മീട്ടി കളനാദം നിനക്കായീ രാപ്പകൽ
നിൻ സമ്പത്താകും ചെറു മീനുകൾ പെരുകി
പരലും, പള്ളത്തിയും, കുറുവയും ഏറെ
വാളയൊരെണ്ണം കുടുങ്ങി ആ വലയിൽ
ഭീമൻ അവൻ ഏവർക്കും കൗതുകമായീ
കിഴക്കു പൊട്ടിയൊരുളിൽ അന്ന്
നീ തുടുത്തു ചുവന്നങ്ങു വന്നു
കാല വര്ഷമതു പെയ്തിറങ്ങി
നീ ഒഴുകി കര കവിഞ്ഞു അങ്ങ്
ചിങ്ങം പിറന്നാൽ പിന്നെ നീ എന്നും
ആവേശമാതായ് മാറി തീരും
നിൻ കൂടെ കളിക്കാനായീ ഓടങ്ങളുമായി
കിടാങ്ങളെത്തും പല ദിക്കിൽ നിന്നായ്
നീ ഒരു ഐശ്വര്യം ഇവിടെ ഏവർക്കും
നീ പകരും ജീവനും ജലവും
നീ ഇല്ലാതെ ഒരു കരയുമില്ല
നിന്നിൽ ആഹ്ളാദിപ്പു മാനവരെല്ലാം
നിൻ അവസ്ഥ അത് ദയനീയം ഇന്ന്
നിൻ ജലമാകെ മലിനമായീ
നിൻ മത്സ്യമതൊക്കെ ചത്തു പൊങ്ങി
നീ വിഷമിപ്പു നിസ്സഹായായീ
പ്ലാസ്റ്റിക് തള്ളി നിന്നിൽ എന്നും
മലിനകൂമ്പാരങ്ങളുമായീ മൂഢരിവർ
ക്രൂരമാം വിധം നിന്നെ ഇന്ന്
പീഡിപ്പിക്കുന്നു നിഷ്കരുണം
ഇല്ല ഞങ്ങൾ അനുവദിക്കില്ല
നിന്നെ മലിനമാക്കിയിടുവാൻ ഇനി
നിൻ ഓരങ്ങളിലെ കടന്നു കയറ്റം
അധിക്രമം അത് തടയുമിനി..
പ്രബുദ്ധ ജനമേ തിരിച്ചറിയൂ
മീനച്ചിലാറിൻ മഹത്വം നിങ്ങൾ
കൈകോർക്കു ഒരുമയോടെ
വീണ്ടെടുക്കാം ഈ ജല സമ്പത്തിനെ….
ഷീബ വര്ഗീസ്
Not connected : |