കൊടുത്താൽ...
സൂര്യന്റെ മകൻ സുഗ്രീവനെ
രക്ഷിക്കാൻ രാമാനവതരിച്ചു
ബാലിക്ക് ഒളിയമ്പുമായി
പകരം സീതയെ കണ്ടെത്താൻ.
സൂര്യന്റെ മകൻ കർണ്ണനെ
രക്ഷിക്കാതെ അര്ജുനന്
യുദ്ധ തന്ത്രങ്ങളുമായി
ശിഖണ്ഡിയുടെ മറവിൽ
അമ്പ് തൊടുക്കാൻ പറഞ്
സോദരനെ ചതിച്ചോടുക്കി
സാരഥിയൊരു പിഴവിൽ
വേടന്റേയംബിന് ഇരയായി.
രാമന്റെ പാപമനുഭവിക്കാൻ
ഗാന്ധാരിയുടെ ശാപമോ
ബന്ധങ്ങളുടെ വിള്ളലിൽ
കാർവർണനേറ്റെടുത്തശിക്ഷയോ?
Not connected : |