തെരുവോരങ്ങളിൽ
തെരുവോരങ്ങളിൽ നിറയെ
കാഴ്ചകൾ കടകൾ കുപ്പിവളകൾ
കളിക്കോപ്പുകൾ ബലൂണുകൾ.
തിരുവുത്സവത്തിൻ ഗാഥകൾ .
വർണ്ണത്തോരണങ്ങൾക്കിടയിലൂടെ
നോക്കിയപ്പോൾ കണ്ടൂ
കരിവാളിച്ചമുഖങ്ങൾ
കിടക്കപ്പൊറുതിയില്ലാത്ത
ചേരികൾ കൂട്ടക്കരച്ചിലുകൾ ,
കടിപിടികൂടുന്നപട്ടികൾ,പന്നികൾ
അതുകാണാൻ കഴിയാവിധം
മതിൽകെട്ടി മറയ്‌ക്കാം
നിറയട്ടെ വർണ്ണതോരണങ്ങൾ
മറക്കാം നടക്കാം ആ തെരുവിൽ.
അകലെ മറുവശത്തായി ആകാശം
മുട്ടെഉയർന്ന മണിഗോപുരങ്ങൾ നോക്കി
വിനോദ്‌കുമാർ വി
Not connected : |